Friday, September 19, 2008

അടയാളരേഖകള്‍

നിന്‍റെ കൂട്ടുകാരികള്‍
നീ ചാരിനിന്ന ചുമര്‍
അതിലെ പായല്‍പാടുകള്‍
എന്തിന്, പശ്ചാത്തലശബ്ദം പോലും കൃത്യമാണ്.
വരാത്തത് നീ മാത്രമാണ്.
ധ്യാനിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി
എന്നിട്ടും നിന്‍റെ സ്ഥാനത്ത് തെളിയുന്നത് അടയാളരേഖകള്‍ മാത്രം;
കൊല്ലപ്പെട്ടവനെ നിയമം അടയാളപ്പെടുത്തിയപോലൊന്ന്‌.

3 comments:

സ്മിജ said...

ഞാനൊടച്ചൂ..., ചേട്ടന് തേങ്ങ....

((((((((( 0 )))))))))))))

ഷ്ടായോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത.
ആശംസകള്‍.

Bindhu Unny said...

വരും, വരാതിരിക്കില്ല :-)