Thursday, January 8, 2009

ആപ്പീസ്

ആനകളില്ല, പേരിനുപോലും.
എന്നിട്ടും ഇത്രയേറെ ആനപ്പിന്ടങ്ങള്‍?
തിളങ്ങും തറയിലും, കോണ്‍ഫറന്‍സ് റൂമിലെ മേശക്കുചുററും,
എന്തിന് ഉമ്മറത്തെ കാബിനില്‍ പോലും.
എങ്ങാനും ചവിട്ടി വഴുതിവീണ്
തലയടിച്ചു മരിക്കുമോ എന്നാണ് പേടി.

* "ആനയെ പേടിക്കണം എന്നുവെച്ച് ആനപ്പിണ്ടത്തെ പേടിക്കണോ"? എന്ന
പുരാതനമായ ആ സംശയത്തോട്‌ കടപ്പാട്.

1 comment:

പൊട്ട സ്ലേറ്റ്‌ said...

സത്യത്തില്‍ മനസിലായില്ല. എന്താനുദെശിചതു?.