കുറച്ചു നാളായി ഗൃഹാതുരത്വം പങ്കു വെക്കണം എന്നൊരാശ,
പക്ഷെ ഓക്കാനിക്കാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് തുച്ഛം.
അവയില്‍ ചിലത്:
ഓര്‍മവെച്ച നാള്‍മുതല്‍ എല്ലാ കളികളിലും എററവും പിന്നിലായത്.
ശ്വാസമടക്കിപ്പിടിച്ചിരുന്നു കൊച്ചുപുസ്തകം വായിച്ചത്.
ബീഡിപ്പുക നവദ്വാരങ്ങളിലൂടെയും പടിയിറങ്ങിപ്പോയത്.
'ഇപ്പോള്‍ പൊട്ടും, ഇപ്പോള്‍ പൊട്ടും'
എന്ന് ഹൃദയം ഭീഷണിപ്പെടുത്തിയിട്ടും
ഓലടാക്കീസിലെ ഇരുളില്‍ ധൈര്യം പിടിച്ചിരുന്ന്
'ജ്ഞാനസമ്പാദനം' നടത്തിയത്.
മദ്യമൊരു വഴിയാണെന്ന തിരിച്ചറിവിനും മുമ്പ്
മദ്യമണണാക്കിലൂടൊരു വഴി വെട്ടിയിറങ്ങിപ്പോയത്...
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
3 comments:
ആശംസകള്‍ !!!
(മഞ്ചിന്റെ പെയിന്റിങ്ങ് കണ്ടു.ഗൃഹാതുരത്ത്വം പിടികിട്ടിയില്ല കെട്ടോ:)പുതിയ ബ്ലോഗറാണോ ?
OT:കേരള ബ്ലോഗ് അക്കാദമിയിലേക്ക് ഇവിടെ ഞെക്കുക.
ഇതൊക്കെ ഓക്കാനിക്കാതെ ഓര്‍ക്കാന്‍ കഴിയുന്നതാണോ? :-)
ചിത്രകാരന്‍: 'സ്ക്രീം' എന്‍റെ ഒരേയൊരു ബന്ധം ചിത്രകലയുമായി...
മറ്റു ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ ആസ്വദിക്കാനുള്ള പരിജ്ഞാനം കുറവാണ്.
'സ്ക്രീം' ന് അത്തരം പരിമിതികള്‍ അനുഭവപ്പെട്ടിട്ടില്ല.
വന്നതിന്, വായിച്ചതിന് നന്ദി.
ബിന്ദു ചേച്ചി: ഓക്കാനിച്ചുകൊണ്ട് ഓര്‍ത്തെടുക്കനാവുന്നതില്‍ ചിലത്:
പച്ചപ്പട്ടു വിരിച്ച പാടങ്ങള്‍, ഊഞ്ഞാലാട്ടം, ഓണത്തിന് പൂ പറിക്കാന്‍ പോയത്...അങ്ങിനെ കുറേയുണ്ട്...
Post a Comment