Thursday, October 30, 2008

പ്രണയാര്‍ബുദം

അകത്തളങ്ങളിലെവിടെയോ ആണ് മുളപൊട്ടിയത്.
'ഊം, അതുതന്നെ, അതുതന്നെ'.
പകല്‍ നിഷേധക്കുറിപ്പിറക്കി,
രാത്രി തലചൊറിഞ്ഞു ചികഞ്ഞു;
എപ്പോഴാണോ, എങ്ങിനെയാണോ?
കിരണചികില്‍സ നോക്കി
ഫലിക്കുന്നില്ല.
വൈകിപ്പോയെന്ന് വൈദ്യന്‍
വന്നുകിട്ടണ്‍ടേയെന്നു ഫലിതം പറഞ്ഞു.
മുള വളര്‍ന്നു, പടര്‍ന്നു
വെളളപുതച്ചുകിടക്കുമെന്നുറപ്പിക്കുവോളം,
ചത്തുമലര്‍ന്നുകിടക്കുമെന്നുറപ്പിക്കുവോളം.

4 comments:

രുദ്ര said...

പോസ്റ്റുകളെല്ലാം കൊള്ളാം.. ആശംസകള്‍

Jayasree Lakshmy Kumar said...

ഇച്ചിരെ നേരത്തേ കീമോതെറാപ്പി തുടങ്ങായിരുന്നു :(

[പ്രണയാർബുദം വെള്ള പുതപ്പിക്കുന്നേനു മുന്നേ ഞാൻ ബോബിട്ടു കൊല്ലും, ഈ വേഡ് വെരി മാറ്റിയില്ലേൽ]

Deepa said...

ithiri kaduppamanu ketto!!!

ajayan k said...

pls pranayathe veruthe vidooo