Sunday, October 26, 2008

മൈന്‍ഫീല്‍ഡ്

"പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്" എന്നൊരു കവി.
കവേ, സര്‍വബഹുമാനത്തോടും കൂടി വിയോജിക്കട്ടെ;
പെണ്‍കുട്ടി ഒരു മൈന്‍ഫീല്‍ഡാണ്.
ഫലമില്ല, എന്നാലും പറയട്ടെ
'ജാഗ്രത, ജാഗ്രത'...ശ്രദ്ധയോടെ വേണം ഓരോ ചുവടും
പക്ഷെ എത്ര ജാഗരൂകനായാലും നിങ്ങള്‍ ചിന്നിച്ചിതറാം
ആകസ്മികമായൊരു സ്ഫോടനത്തില്‍.

9 comments:

മാഹിഷ്മതി said...

രൂപേഷ് പോളിന്റെ വരികള്‍
“പെണ്‍ കുട്ടി ഒരു രാഷ്ട്രമാണ്“

.......
ഞാനും ആ മൈന്‍ ഫീല്‍ഡില്‍ നിന്നിട്ടുണ്ട്,ചിതറി നൂറു നൂറ് കഷ്ണങ്ങളായി തെറിച്ചിട്ടുണ്ട് പെറുക്കിക്കൂട്ടി ചേര്‍ത്തുവച്ചത് എന്റെ ഭാര്യയാണ്

റോഷ്|RosH said...

മാഹിഷ്‌മതി...
അപ്പൊ ഭാര്യ ഒരു ന്യുക്ളിയര്‍ റിയാക്ടെര്‍ ആണെന്ന് ഇതു വരെ തോന്നിയില്ലേ???
:) :)

നരിക്കുന്നൻ said...

ഈ വരികൾ വായിച്ചപ്പോൾ മനസ്സിൽ വന്നത്, ഇന്ത്യൻ പ്രതീക്ഷകൾ തല്ലിത്തകർത്ത് ശ്രീപെരുമ്പത്തൂരിൽ പൊട്ടിത്തെറിച്ച ഒരു സ്ത്രീയെയാണ്.

അതേ സൂക്ഷിച്ച് ഉപയോഗിക്കുക. അത് പൊട്ടിച്ചിതറും.

Jayasree Lakshmy Kumar said...

അപ്പോൾ ഭാര്യ പെൺ വർഗ്ഗത്തിൽ വരുന്നില്ലേ?

കുറ്റ്യാടിക്കാരന്‍|Suhair said...

അങ്ങനെയാണല്ലേ?

മുസാഫിര്‍ said...

ഓരോ അടി വെക്കുന്നതിനു മുന്‍പും മൈന്‍ സെന്‍സര്‍ ഉപയോഗിച്ചാല്‍ ജീവന്‍ ബാക്കിയുണ്ടാവും.
കവിതാശകലം ഇഷ്ടപ്പെട്ടു.

Arun Meethale Chirakkal said...

മാഹിഷ്മതി:All is well that ends well
സാംഷ്യ റോഷ്, ലക്ഷ്മി : മാഹിഷ്മതി ഉത്തരം പറയട്ടെ അല്ലേ...
നരിക്കുന്നന്‍: "അതേ സൂക്ഷിച്ച് ഉപയോഗിക്കുക. അത് പൊട്ടിച്ചിതറും." എം. എസ്. വിശ്വനാഥന്‍ 'കണണനുനീര്തുളളിയെ സ്ത്രീയോടുപമിച്ച...' എന്ന ഗാനത്തിന്‍റെ ഇടയില്‍ പറയുന്ന വാക്കുകള്‍ ഓര്‍ത്തുപോയി.
കുറ്റ്യാടിക്കാരന്‍: എന്ന് ചോദിച്ചാല്‍...
മുസാഫിര്‍: നന്ദി

Ajith said...

LOL

Mine field....... Thts the best I have ever heard till date. I completely agree.

lekshmi. lachu said...

kollaam...nalla concept...