Saturday, August 23, 2008

യാത്രയാണ്. ലഹരിയുടെനിലയില്ലാക്കയങ്ങളിലേക്കോ, ഭ്രാന്തിന്‍റെചതുപ്പിലേക്കോ? നിശ്ചയമില്ല. എന്താണുപ്രശ്നം? ഒന്നുമില്ല. ഭയമാണ്; സന്ധ്യകളെ, ആള്‍ക്കൂട്ടത്തെ, ഇടിത്തീപോലെ മൂര്‍ധാവിലേക്കിറങ്ങുന്ന ഓര്‍മകളെ. ഓര്‍മകള്‍, എന്തോര്‍മകള്‍? എന്തിന്‍റെ, ആരുടെയോര്‍മകള്‍. ഒന്നുമില്ല. ഒടുവിലവശേഷിക്കുന്നത് അതാണ്, ഒന്നുമില്ലായ്മ. ക്രമാനുഗതമായ തകര്‍ച്ചയാണ് ജീവിതം; വിശ്വാസങ്ങളുടെ, ബന്ധങ്ങളുടെ, മനസ്സിന്‍റെ, ശരീരത്തിന്‍റെ, സത്തയുടെ...

1 comment:

കുറ്റ്യാടിക്കാരന്‍|Suhair said...

അരുണ്‍..
മുഴുവന്‍ വായിച്ചു. നല്ല സൃഷ്ടികള്‍.
വരാന്‍ വൈകിപ്പോയല്ലോ എന്ന വിഷമം ബാക്കി.
ഇനിയും എഴുതുക.

ആശംസകള്‍