Wednesday, April 7, 2010

നഷ്ടം, ത്ഫൂ!

കാണാന്‍ മനസ്സ് വെക്കാറില്ല,
നോക്കി നില്‍ക്കേ
കൈവെള്ളയിലൂടെ
വിലപ്പെട്ടതെല്ലാം
ഒന്നിന് പിറകേ
ഒന്നായി ഊര്‍ന്നു പോകുന്നത്.
ഞെളിഞ്ഞു നടക്കുകയാന്നു
തരിശു തലയില്‍ വിഗ്ഗും വെച്ച്
'മുടിയനാ'യി.
നഷ്ടമാന്ന് പോലും നഷ്ടം
കൊഴിഞ്ഞു പോകുന്ന രണ്ടു മൈര്.
ത്ഫൂ!

4 comments:

P. Venugopal said...

powerful. imagine your freedom when you are totally bald.

Arun Meethale Chirakkal said...

Totally bald? Not quite far away. Thanks!

biju p said...

അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ധാരാളം മുടിയുള്ളവരോട്‌ കഷണ്ടിക്കാര്‍ക്ക്‌ അസൂയ. ആ അസൂയയെ ചൂഷണം ചെയ്‌ത്‌ ഗള്‍ഫ്‌ ഗേറ്റുകാര
ന്‍ സക്കീര്‍ ഹുസൈന്‍ കോടീശ്വരനായി. ഒരുവര്‍ഷം മുമ്പ്‌ ഗള്‍ഫ്‌ ഗേറ്റിന്‌ മുന്നിലൂടെ നടക്കുമ്പോള്‍ മുടി വെക്കാന്‍ വന്ന പലതരം കഷണ്ടികള്‍ വരാന്തയില്‍ നിരന്നിരിക്കുന്നത്‌ കണ്ടു. മുറ്റത്ത്‌ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരനാണെങ്കില്‍ നിന്നെക്കാള്‍ വലിയ കഷണ്ടി. പാവം അയാളുടെ കൈയില്‍ 15000 രൂപയില്ലായിരിക്കും.
മറ്റൊരു സംഭവം. എന്റെ നാട്ടില്‍ ഒരുത്തന്‌ തകൃതിയായ പെണ്ണാലോചന. ഒന്നും ശരിയാകുന്നില്ല. വില്ലനാകുന്നത്‌ ചെക്കന്റെ കഷണ്ടി. അവസാനം അവന്‍ സക്കീര്‍ ഹുസൈന്‍ എന്ന കഷണ്ടിക്കാരുടെ കണ്‍കണ്ട ദൈവം നടത്തുന്ന ഗള്‍ഫ്‌ഗേറ്റില്‍ പോയി. തിരിച്ചെത്തിയപ്പോള്‍ സ്വന്തം അമ്മ പോലും തിരിച്ചറിഞ്ഞില്ലെന്നാണ്‌ അവന്‍ ഗമയോടെ അവകാശപ്പെടുന്നത്‌.
കല്യാണം കഴിഞ്ഞു. വിഗ്ഗിന്റെ കാര്യം പെണ്ണോട്‌ മിണ്ടിയിരുന്നില്ല. ആദ്യരാത്രിയില്‍ കള്ളത്തരത്തിന്റെ വിഗ്ഗഴിഞ്ഞുവീണു. ഡ്രാക്കുളയെ കണ്ട പോലെ പെണ്ണ്‌ ഞെട്ടി. അങ്ങനെ ആദ്യരാത്രി പ്രേതരാത്രിയായി. പെണ്ണിനെ അനുനയിപ്പിച്ച്‌ വശത്താക്കാന്‍ അവന്‍ പെട്ട പാട്‌ രണ്ട്‌ പെഗ്ഗിന്‌ പുറത്ത്‌ എപ്പോഴും പറയും. രണ്ട്‌ മൈര്‌ ഇല്ലാത്തതിന്റെ പാട്‌, എന്റെ അമ്മോ!!!!!!!

മണിലാല്‍ said...

ഫോണ്ട് വലുതാക്കി,വായനാസുഖം നല്‍കു സുഹൃത്തെ.ഇത് ഇരുട്ടില്‍ കള്ളനെ പിടിക്കാന്‍ പോകുന്നതു പോലെയോ....ജാരസഞ്ചാരം പോലെയോ വേണം അക്ഷരങ്ങളിലേക്കെത്താന്‍........