Friday, June 19, 2009

ചെയ്യാതെ പോയത്‌

നെഞ്ചില്‍ ശ്വാസം വിലങ്ങി.
അവസാനത്തെ പിടച്ചില്‍,
വാരിയെല്ലുകളുയര്‍ന്നുതാണു.
കുഴിഞ്ഞ കണ്ണുകളില്‍
ജലം നിറഞ്ഞു.
പശ്ചാത്താപം പേമാരിയായ് പെയ്തു;
ചെയ്യാതെ പോയ
താന്തോന്നിത്തരങ്ങളെക്കുറിച്ചോര്‍ത്ത്.

2 comments:

Unknown said...

നന്നായിട്ടുണ്ട് കേട്ടോ... ഒരു വ്യത്യസ്തത തോന്നുന്നുണ്ട്.. തുടരുക. ആശംസകള്‍

Arun Meethale Chirakkal said...

നീലാംബരി: വന്നതിന്, വായിച്ചതിന് നന്ദി.