സര്‍വസ്വവും അതായിരുന്നു;
പുറപ്പെട്ടുപോയ വാക്കുകള്‍.
പടുത്തുയര്‍ത്ത്തിയതെല്ലാം -
സ്നേഹം, കലഹം, നേട്ടം, നഷ്ടം -
വാക്കിനെ മുന്‍ നിര്‍ത്തിയായിരുന്നു.
മരണക്കിടക്കയില്‍ മാനം നോക്കി
കിടക്കുമ്പോഴാണ് മനസ്സിലായത്,
ശിഖണ്ടിയെ മുന്‍നിര്‍ത്തിയായിരുന്നു
യുദ്ധമെന്ന്.
ഉച്ചരിക്കപ്പെടാതെ പോയ
വാക്കുകളായിരുന്നു നിര്‍ണായകമായതെന്ന്.
ഭാരത പുഴ
2 years ago